കെ വി തോമസ് കോണ്‍ഗ്രസുകാരനല്ലെന്നും മൂന്നാം തിയതി കഴിഞ്ഞാല്‍ ചിലര്‍ എടുക്കാ ചരക്ക് ആകുമെന്നും കെ മുരളിധരന്‍ എം പി പറഞ്ഞു. തോമസിന് അധികാര ഭ്രമമാണെന്നും പ്രതിപക്ഷ നേതാവ് പ്രചാരണത്തിന് വിളിച്ചില്ലെന്ന് പറയുന്നത് അഹങ്കാരം കൊണ്ടാണെന്നും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി ച്ച് മുസ്‌തഫ പറഞ്ഞു.